കണ്ണൂരിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടികൂടി

കണ്ണൂരിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടികൂടി
Jun 10, 2025 07:29 PM | By Sufaija PP

കണ്ണൂർ: നഗരത്തിലെ  റസ്റ്റോറൻ്റുകളിൽ കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഉപയോഗശൂന്യമായ എണ്ണ ഉൾപ്പെടെ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. തളാപ്പിലെ എം വി കെ, റാന്തൽ എന്നിവിടങ്ങളിൽ ഇന്ന് കാലത്ത് ഏഴ് മണിയോടെ കോർപറേഷൻ ക്ലീൻ സിറ്റി മാനേജർ പി പി ബൈജുവിന്റ നേതൃത്വത്തിൽ  നടത്തിയ  പരിശോധനയിലാണ് പഴകിയ ഭക്ഷ്യ യോഗ്യമല്ലാത്ത സാധനങ്ങൾ പിടിച്ചെടു ത്തത്.

തളാപ്പിലെ എംവികെയിൽ നിന്ന് ഉപയോഗിച്ച് പഴകിയ എണ്ണ, പഴകിയ വിവിധ ഭക്ഷണസാധനങ്ങളായ തന്തൂരി ചിക്കൻ, ലോലിപോപ്പ്, ചിക്കൻ ടിക്ക, ചിക്കൻ മസാല, മസാലക്കൂട്ട്, റൈസ്, പൊറോട്ട മാവ് ഉൾപ്പെടെ പിടികൂടിയത്. പഴകിയ മാവ് തുറന്നിട്ട് ഈച്ച വന്നിരിക്കുന്ന നിലയിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

റാന്തലിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പഴകിയ റൈസ്, ചില്ലി ചിക്കൻ എന്നിവയും പിടിച്ചെടുത്തു. ലൈസൻസ് വ്യവസ്ഥ ലംഘിച്ചതിന് ഇരു സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി പിഴ ഈടാക്കുമെന്ന് ക്ലിൻ സിറ്റി മാനേജർ പി പി ബൈജു പറഞ്ഞു. സീനിയർ പബ്ബിക് ഹെൽത്ത് ഇൻസ്പെക്ടർ സജില വളർപ്പാൻകണ്ടി, പി എച്ച് ഐമാരായ ഫിയാസ് ആർ, ബിന്ദു ഇ എന്നിവരും പരിശോധനയിൽ പങ്കെടുത്തു

Stale food items seized from hotels in Kannur.

Next TV

Related Stories
ബോർഡിങ് പാസ്സ് ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടുന്നതിനു വിലക്ക്

Jun 12, 2025 10:53 AM

ബോർഡിങ് പാസ്സ് ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടുന്നതിനു വിലക്ക്

ബോർഡിങ് പാസ്സ് ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടുന്നതിനു വിലക്ക്...

Read More >>
കപ്പൽ പൊട്ടിത്തെറി :ജീവനക്കാർ നിരീക്ഷണത്തിൽ, രാജ്യം വിടാനുള്ള പഴുതുകൾ അടയ്ക്കും

Jun 12, 2025 10:22 AM

കപ്പൽ പൊട്ടിത്തെറി :ജീവനക്കാർ നിരീക്ഷണത്തിൽ, രാജ്യം വിടാനുള്ള പഴുതുകൾ അടയ്ക്കും

കപ്പൽ പൊട്ടിത്തെറി :ജീവനക്കാർ നിരീക്ഷണത്തിൽ, രാജ്യം വിടാനുള്ള പഴുതുകൾ അടയ്ക്കും...

Read More >>
കേരളം വീണ്ടും ഒന്നാമത് :ടൂറിസം വെബ്സൈറ്റുകളിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ കേരളത്തിന് ഒന്നാംസ്ഥാനം

Jun 12, 2025 10:15 AM

കേരളം വീണ്ടും ഒന്നാമത് :ടൂറിസം വെബ്സൈറ്റുകളിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ കേരളത്തിന് ഒന്നാംസ്ഥാനം

കേരളം വീണ്ടും ഒന്നാമത് :ടൂറിസം വെബ്സൈറ്റുകളിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ കേരളത്തിന്...

Read More >>
പഠനോപകരണങ്ങൾക്കായി തുക നൽകി

Jun 12, 2025 09:52 AM

പഠനോപകരണങ്ങൾക്കായി തുക നൽകി

പഠനോപകരണങ്ങൾക്കായി തുക നൽകി...

Read More >>
അമിതമായി അയൺ ഗുളിക കഴിച്ച യുവതി മരിച്ചു

Jun 12, 2025 09:16 AM

അമിതമായി അയൺ ഗുളിക കഴിച്ച യുവതി മരിച്ചു

അമിതമായി അയൺ ഗുളിക കഴിച്ച യുവതി മരിച്ചു...

Read More >>
കോഴിക്കോട് സെക്സ് റാക്കറ്റ് കേസിലെ സുപ്രധാന പ്രതികളായ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

Jun 11, 2025 10:30 PM

കോഴിക്കോട് സെക്സ് റാക്കറ്റ് കേസിലെ സുപ്രധാന പ്രതികളായ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

കോഴിക്കോട് സെക്സ് റാക്കറ്റ് കേസിലെ സുപ്രധാന പ്രതികളായ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ...

Read More >>
Top Stories










News Roundup